Saturday 7 August 2010

ധ്രുവ നക്ഷത്രങ്ങള്‍ (കഥ)


മലബാര്‍ എക്സ്പ്രസ്സ്‌ന്റെ രണ്ടാമത്തെ കൂപ്പയില്‍ കയറുമ്പോള്‍ വിമലക്ക് എല്ലാം തന്നെ പതിവിലുംഅപരിചിതമായ് തോന്നി. പക്ഷെ അവളുടെ മനസ്സ് നിറയെ പ്രതീക്ഷയുടെ ഒരു പൂന്തോട്ടം നിറഞ്ഞു നിന്നിരുന്നു.
പരക്കെ
പായുന്ന മനുഷ്യര്‍ അലറി കരയുന്ന കുട്ടികള്‍, കൂപ്പയില്‍ യന്ത്രശക്തിയോടെ കറങ്ങികൊണ്ടിരിക്കുന്നപഴകിയ ഫാന്‍ ഒക്കെയും അവളില്‍ അത്ഭുതം വര്‍ദിപിച്ചു. സ്റ്റേഷന്‍ അന്നൌന്സിമെന്റിന്റെ ശബ്ദം പെടുന്നനെതന്നെ അവളെ ഞെട്ടിച്ചു. എല്ലാം അവ്യക്തം, തീരത സംശയങ്ങളും.. രണ്ടു പ്ലാറ്റ് ഫോര്മും ഒഴിഞ്ഞുകിടക്കുനതിനാല്‍ കിഴക്കുനിന്നും അടിക്കുന്ന കാടു അവളുടെ വാരിയോതുകത മുടി ഇഴകളെ ഊഞ്ഞാലാട്ടികൊണ്ടിരുന്നു..

തനി
നാട്ടിന്‍ പുറത്തെ അധ്യാപികയാണ് വിമല. അച്ഛനും അമ്മയും മരിച്ചപോള്‍ പിന്നെ രക്ഷിതാവയത്വകയിലെ ഒരു രുഗ്മിണി ചിറ്റ.വിമലക്ക് വേണ്ടിയാണു അവര്‍ വിവാഹം പോലും കഴികാതെ ജീവിച്ചത്വയസ്സിപോള്‍ അന്പതിനോട് അടുത്ത് കഴിഞ്ഞിരിക്കുന്നു, എങ്കിലും സുന്ദരിയാണ്‌ രുഗ്മിണി. ഉദ്യോഗവുംസാമ്പത്തിക സ്ഥിതിയും ഉള്ളത് കൊണ്ടാണു, എല്ലാവരും വിമലയെ ഉപേക്ഷിച്ചപോഴും രുഗ്മിണി കൂടെകൂടിയതെന്നും, നാടിലെ യുവ കോമളന്‍ മാരോട് എപ്പോഴും അവര്‍ സ്രിങ്ങരികര്‍ ഉണ്ടെന്നും, ഏഷണി മുത്തശിമാര്‍ പറഞ്ഞു പരത്തുന്നു.. എന്തൊക്കെ ആയാലും വിമലക്ക് രുഗ്മിണി ചിറ്റയെ ഒത്തിരി ഇഷ്ടാമാണ്. അവരുടെസ്നേഹത്തിനായ് അവള്‍ ഒരുപാട് കൊതികുനനും ഉണ്ട്‌. അല്ലെങ്കില്‍ തന്നെ വിമലയെ പോലെ ഒരു പെണ്‍കുട്ടിയെആരാ സ്നേഹികാത്തത്? കുട്ടികളുടെ പ്രിയങ്കരിയായ വിമല ടീച്ചര്‍ , സ്നേഹമായിരുന്നു എല്ലാരില്‍ നിന്നുംഅവള്‍ ആഗ്രഹിച്ചതും. അതിന്റെ കുറവു വിമല ചെരുപതിലെ തന്നെ അനുഭവിച്ചിരിക്കുന്നു

വിലമാതികക്നാവാത്ത
സ്നേഹം അതായിരുന്നല്ലോ, തന്‍റെ യാത്രയുടെയും ഉദ്ദേശം. കഴിഞ്ഞചോവഴ്ച്ചയയിരുന്നു വിമലക്ക് ഹരിയുടെ കത്ത് കിട്ടുനത്. അതെ- ഹരി!, ' ഹരിദാസ്‌ ഹൌസ് നമ്പര്‍- 130 /21
ലെവല്‍ ക്രോസ് റോഡ്‌, കോഴികോട്'. വടിവൊത്ത അക്ഷരങ്ങളില്‍ കുറിച്ച ഹരിയുടെ അഡ്രസ്സും. ഹരിദാസ്‌ എന്നുപ്രശസ്ടനായ എഴുത്തുകാരന്‍ അടേഹത്തിന്റെ കവിതകളും, കഥകളും മേഘ പടലങ്ങളി ആനുകാലികങ്ങളില്‍ഒഴുകി നടക്കുന്നു. വിമല ഹരിയുടെ ഹൃദയം നിറഞ്ഞ കൂടുകാരി, വിമര്‍ശക , അതിലുപരി
അളവറ്റ ആരാധിക. ഹരിദാസിന്‍റെ ലേഖനങ്ങളും മറ്റും തേടി പിടിച്ചു വായിക്കുക, അഭിപ്രായം എഴുതുക, ക്ലാസ്സില്‍പടിപിക്കുംപോള്‍ ഹരിദാസിനെ പറ്റി വാതോരാതെ സംസാരിക്കുയ, ഒകെയും വിമലയുടെ പ്രിയവിനോടങ്ങലായിരുന്നു . എപോഴാ ഹരിദാസ്‌ അവളുടെ പ്രിയ പെട്ട ഹരി ആയതെന്നു അവള്‍ക്കു അറിയില്ല. മുറിയടച്ചു പുറത്തെ മഴയുടെ താളം കേട്ട് ഹരിയുടെ പുസ്തകങ്ങള്‍ വായിച്ചപോഴോ? അദ്ദേഹത്തിന്റെ പുരുഷകഥ പാത്രങ്ങള്‍ക്ക് താന്‍ തന്നെയായിരുന്നു കാമുകി എന്നു ചിനടിച്ചപോഴോ ? അറിയില്ല, വേരിന്റെ സ്ഥാനംചികഞ്ഞു ഉറപ്പിക്കാന്‍ അവള്‍ സ്രെമിച്ചതും ഇല്ല.

" വിമല, എന്‍റെ ക്ഷണം ജീവിതത്തിലേക്കുള്ള ക്ഷനാമായ് നീ കണക്കാകണം" ചൂട് പിടിച്ച ഭൂമിയില്‍ തണുത്തുപെയ്ത മഴയുടെ അത്രയും സുഖമായിരുന്നു ഹരിയുടെ ഓരോ വരികള്‍ക്കും. അതെ ഇതു ഹരിയുടെ മൂനാമത്തെക്ഷണ കത്താണ്. ഇതിനൊരു സര്‍പ്രൈസ് ആയി തന്നെ ഹരിയെ തേടി ചെല്ലുക, താന്‍ വാങ്ങി കൂടിയ സമ്മാനങ്ങള്‍നല്‍കുക, തന്‍റെ കാണാത്ത കൂടു കാരനെ ആദ്യമായ് ഒന്ന് കാണുക. വിരിഞ്ഞ പൂവില്‍ നിന്നും തുലുംപിപോയതേന്‍കണം പോലെ ആയി പോയി ഒരു നിമിഷം വിമലയുടെ ചിന്തകള്‍..

അവസാനത്തെ
അന്നൌന്കെമെന്ട കേട്ടപോഴേക്കും കൂപയില്‍ ആള്‍കാര്‍ നിറഞ്ഞിരുന്നു. തലയ്ക്കു മുകളിലെസീറ്റില്‍ ആരോച്ചകമായ് തോന്നിരിക്കുന്ന ചിരിയോടെ രണ്ടു പുരുഷന്മാര്‍, ടിക്കറ്റ്‌ പോലും എടുകാതെ മൂലയ്ക്ക്പതുങ്ങിയിരിക്കുന്ന രണ്ടു പഞ്ചാബികള്‍. ഒരു സ്ത്രീ ഉന്തിയ പല്ലുകള്‍ കാടി വിംഅലയെ നോക്കി ചിരിച്ചു. പെട്ടന്ന് അവള്‍ക്കു രുഗ്മിണി ചിറ്റയെ ഓര്മ വന്നു. "നല്ല ആള്‍കാരെ മാത്രമേ യാത്രക്ക് കൂടവ്, അവരോടു മാത്രമേസംസാരികാവു". നല്ല ആള്‍കാര്‍?? ഒന്ന് കൂടെ അവള്‍ രുഗ്മിണി ചിറ്റയെ ഓര്‍ത്തു പോയി. സ്ത്രീയുടെ അടുത്ത്അവരുടെ മകളാണെന്ന് തോന്നിക്കുന്ന പ്രായമുള്ള ഒരു പെണ്‍കുട്ടി ഇരിക്കുന്നുണ്ട്‌, അവളുടെ കൈയില്‍ ഒരുകുഞ്ഞും താന്‍ അതിനെ ശ്രെദ്ധിക്കുന്നു എന്നു കണ്ട ഉടന്‍ ഒച്ചയില്‍ സ്ത്രീ പറഞ്ഞു " മോളും കുട്ടിയുമഇവളുടെ കെട്ടിയോന്‍ അങ്ങ് തൃശൂരില്‍ എഞ്ചിനീയര്‍ , ആദ്യഅതെ പ്രസവമായത് കൊണ്ട് വീട്ടുകാര്‍ തന്നെനോക്കണമെന്ന് മരുമാകനൊരു പൂതി ". അവരുടെ സംസാരം വന്നു വീണത്‌ വിമലയിലേക്ക് ആണെന്ന്മനസ്സിലാകിയ സഹായാത്രികള്‍ പൊട്ടിച്ചിരിച്ചു ഇതൊന്നും കരയമായ് വിമല ശ്രെധിച്ചില്ല.

വണ്ടി
പകുതിയോളം ദൂരം പിന്നിടിരിക്കുന്നു കൂപയില്‍ ആളുകള്‍ കുറഞ്ഞു വന്നു. കുറച്ചു മുന്‍പ് വീശിയതണുത്ത കാടു മഴയെ സ്വാഗതം ചെയ്യുനത് പോലെ അവള്‍ക്കു തോന്നി. ബാഗ്‌ തുറന്നു ഹരിദാസിന്റെ ഓരോകത്തും വായിച്ചു ആകെ ഇരുപത്തിമൂന് കാതുകള്‍ ഹരി അവള്‍ക്കു അയച്ചിട്ടുണ്ട്. ഒരികളും കണ്ടിട്ടില്ലെങ്കിലുംഇരുപത്തിമൂന് വര്‍ഷകാല പരിചയമുള്ള വരെ പോലെ താന്‍ ഹരിയെ ഒരുപാടു ഇഷ്ടപ്പെട്ടു പോകുന്നു . ഹരി,- ഏതു തന്‍റെ തപസ്സയിരുന്നു. ജന്മം മുഴുവന്‍ താന്‍ ചെയ്ത തപസ്സിന്റെ അന്ത്യം അവള്‍ കണ്ടെത്തുന്ന ടെയ്വംഹരിദാസ് ആയിരിക്കും. ഒരു ജീവിതം വരമായ് ആവശ്യപെടുമ്പോള്‍ തപസിന്റെ സായൂജ്യം താന്‍ പുല്‍കും, പിന്നെ എഴയ്ന്ന ജീവന്റെ പുതിയ മുഖമായി ഹരി ദാസിനെ എന്നും ജീവിതത്തോടു പതിച്ചു വെക്കണം. താന്‍ തിരഞ്ഞ മുഖങ്ങളില്‍ ഹരി ഉണ്ടായിരുന്നിരിക്കുമോ? തന്നെ ഹരി സ്വപ്നത്തിലെങ്കിലും കണ്ടിരിക്കുമോ? മധുരിക്കുന്ന ചിന്തകള്‍ അവളില്‍ ഒരു വസന്തം പോലെ തളിര്‍ത്തു.


വണ്ടി
കോഴികോട് എത്തിയപോള്‍ സമയം 2.15 ആയിരുന്നു. വന്നിറങ്ങിയ വണ്ടി സ്റ്റേഷനും കഴിഞ്ഞുപോയി. ബാഗും സാമാനങ്ങളും ആയി ടാക്സി സ്റ്റാന്‍ഡില്‍ എത്തിയപോള്‍ ഒരു തടിച്ചു കറുത്ത മനുഷനെയാണ്വിമലക്ക് ഡ്രൈവര്‍ ആയി കിട്ടിയത് . പുകകറ പുരണ്ട ചുണ്ടുകള്‍ കാട്ടി അയാള്‍ വിമലയോട് ചിരിച്ചു. അഡ്രസ്സും കാണിച്ചു ടാക്സിയില്‍ കയറി " അമ്പതു രുപിക യാവും കേട്ടോ?" ആചോദ്യം വിമല കേട്ടിരുന്നില്ല. " കേട്ടില്ലന്നുണ്ടോ മാഡം ?" , "ഉം.. ഉം ", അവള്‍ ചോദ്യം എന്തെന്ന് അറിയാതെ ഉത്തരം നല്‍കി. അദ്ദ്രെസ്സിന്റെകൃത്യ സ്ഥലത്ത് തന്നെ ടാക്സി എത്തി. കൂലി കൊടുത്തു വിമല ടാക്സിയില്‍ നിന്നും ഇറങ്ങി. വീടിരിക്കുനത് മൂന്ന്കൈ വഴികള്‍ പിരിയുന്നതിനു മധ്യ ഭാഗത്തായാണ്‌ . ഒരു വഴിയുടെ അറ്റം ചപ് ചവറുകള്‍ കൂടി ഇട്ടിരിക്കുന്നുഎങ്കിലും അത് ജന വാസത്തിനു ഒരു തടസവും ഉണ്ടാകുന്നില്ല. ഗേറ തുറന്നപോള്‍ പെട്ടന് വിമല പകച്ചു. കൂട്ടില്‍കിടക്കുന്ന ഡോബര്‍മാന്‍ പട്ടി അവളെ നോക്കി വല്ലാതെ കുറച്ചു. കുറ കേട്ടിടാവനം നീണ്ടു മെലിഞ്ഞു, വിരിഞ്ഞശരീരവും മുഗത്ത്‌ പതിപിച്ച മീശയും, കറുത്ത ഫംയൂല്ല കണ്ണടയും ധരിച്ച ഒരു മനുഷ്യന്‍ , ഏകദേശം ഒരു മുപതിആറോളം പ്രായം മതിക്കും. യവ്വനത്തില്‍ തുടങ്ങിയ പുകവലിയുടെ ലെക്ഷണങ്ങള്‍ പ്രായത്തില്‍ അയയില്‍പ്രകടമായ്‌ നില്‍ക്കുന്നു. ഹരി!, ഹരി!, പിറ് പിറുത്തു കൊണ്ട് അവള്‍ അയാളിലേക്ക് ഓടി അടുത്തു. " ഹേ വിമലപ്രതീക്ഷിച്ചു നിന്നെ, എനിക്കറിയാം എന്റെ കതിലെങ്കിലും നിനക്ക് വരാതിരിക്കാന്‍ കഴിയില്ലെന്ന്'. ഒന്നുംതന്നെ ഉരിയാടാന്‍ കഴിയാതെ സോഫമേല്‍ അവള്‍ ഇരുന്നു. എന്താണ് തനിക്കിപോള്‍ തോന്നുന്നത് സന്തോഷം? ഭയം? അതോ നിര്വികര്ത്വമോ ? അറിയില്ല,വിമലക്ക് ഒന്നും അറിയില്ലായിരുന്നു.. മനോഹരമായ വീട്, പുസ്തകങ്ങള്‍ അടുകി വെച്ച അലമൈ, വര്‍ണ്ണ സ്തംഭങ്ങള്‍ അവിടെ നിര്‍ത്തിയിരിക്കുന്നു . ഒരു അത്ഭുദലോകത്തില്‍ താന്‍ എത്തിയിരിക്കുന്നു! വിമല തന്നോട് തന്നെ പറഞ്ഞു.

നിമിഷങ്ങള്‍ക്ക്
അകം ഹരി ചായയുമായ് വന്നു. എങ്ങനെ അയാളുമായി സംസാരിക്കണം എന്നു അറിയാതെഅവള്‍ പകച്ചു പോയി. തന്റെ മൌനത്തില്‍ ഒക്കെയും ഹരിയോടുള്ള സ്നേഹമാണെന്ന് അദ്ദേഹംമനസ്സിലാകുമോ? ഇനി തന്നെ തെറ്റി ധരിക്കുമോ? ചിന്തകള്‍ അവളെ തെല്ലൊന്നു ഉലച്ചു. വിമല കാത്തിരുന്നഹരിയുടെ മുന്നില്‍ എത്തിയപോള്‍ പതിനാലു ലോകവും കീഴടകിയ ഭാവമായിരുന്നു അവളുടെ മുഖത്ത്. തന്നെസ്പര്‍ശിച്ച അഞ്ചു വിരലുകളിലും അവരുടെ അധികാര മേഖലകളായി, അവള്‍ക്കു വേണ്ടി യുദ്ധം ചെയ്യാന്‍ആരും ഇല്ലാത്ത ലോകം. അമര്‍ത്തി ചുംബിക്കുമ്പോള്‍ അധരങ്ങളിക് നിറഞ്ഞ വിയര്‍പ് കാണാം അവരുടെജീവിതത്തില്‍ പടര്‍ന്നു കഴിഞ്ഞു. ഹരി തന്‍റെ കണ്ണട ഊറി മാറി. വിമലയെ അയാളുടെ മാരോട് ചേര്‍ത്തു, കൈകളാല്‍ ഗ്രെഹിച്ചു " ഇതിനായിരുന്നു ഹരി ഞാന്‍ കാത്തിരുന്നത് , താങ്കളുടെ തിടതുല്ലുന്ന സ്നേഹത്തിആയ് , നിന്‍റെ കഥകളിലെ നായികയാവാന്‍ എന്നും വിമല... ഇതാ ഞാന്‍ വന്നിരിക്കുന്നു" വിമല ഹരിയുടെ കാതുകളില്‍മന്ത്രിച്ചു. ചൂട് വെയില്‍ മാഞ്ഞു തുടങ്ങും വരെ വിമല ഹരിയുടെ തോളില്‍ ചാഞ്ഞു കിടന്നു..

ദീര്‍ഖ
നേരത്തെ വിമലയുടെ കിടപ്പ് ഒരു ഭാരം എന്നോണം ഇറക്കി വെച്ച് ഹരി പറഞ്ഞു " എണീക് വിമലഎനീക്കു.. എന്റെ സഹധര്‍മിണി ജോലി കഴിഞ്ഞു വരാറായി". മഴയെ മുഴുവന്‍ ആര്‍ത്തിയോടെ കുടിച്ചു മതിച്ചുഉണ്മതയായ ഭൂമിയെ പോലെ വിമല പെടുന്നെ ഹരിയുടെ ദേഹതുന്നിന്നും കുതറി മാറി. " ഭാര്യ"!-? ഹരി, ഹരിഹരിദാസ്‌...... തങ്ങള്‍ വിവാഹിതന്‍ ആണോ? പൊട്ടിമുളച് ഉത്തരം കണക്കെ ഹരി പറഞ്ഞു "വിമല ഞാന്‍വിവാഹിതനാണ് പക്ഷെ ഭാര്യ എന്നാ നിലക്ക് പരിഷ്കാര്യെ ഞാന്‍ കാണുന്നില്ല, അതിനു ജന്മം എനിക്ക്സാധിക്കുകയും എല്ലാ, നിന്നെ മാത്രമേ ഞാന്‍ എന്റെ ഭാര്യക്കാന്‍ ആഗ്രഹിക്കുന്നുള്ളൂ. എന്റെ ജീവിതത്തില്‍ നീഉണ്ടെങ്കിലെ പൂര്‍ണത വരുകയുള്ളു. ജനങ്ങളുടെ ഹരിദാസ്‌ എന്ന എഴുത്ത് കാരന്‍ ഉള്ളു , നിന്റെ ഹരി ഏട്ടന്‍ഉള്ളു.. എന്റെ കഥയിലെ രാജ കുമാരിയുള്ളൂ" ശിക്ഷക്ക് തയാറായി നില്‍ക്കുന്ന ഒരു കുഞ്ഞിന്റെ അഭ്യര്‍ത്ഥനകണക്കെ ഹരിദാസിന്‍റെ സ്വരം അവിടെ ആകെ മുഴങ്ങി.

നിശബ്ദടയില്‍
കനത്തു പന്തലിച്ച വാക്കുകള്‍ മുള്ളാണികള്‍ പോലെ ദേഹമാകെ തരയുനന്തായ് അവള്‍ക്കു തോന്നി. ഹരിയുടെ ഓരോ ജല്പനങ്ങളും അവളില്‍ ഒരായിരം ചാടവാരടികളായി പതിച്ചു മനസ്സ് പേരും പറ മുഴക്കി. എന്ത്? താന്‍ തേടി വന്ന ഹരിദാസ് ഒരു വിവാഹിതനാനെന്നോ ? കണ്ണുകള്‍ മിഴിച്ചു തറയിലേക്കു നോക്കിയപ്പോള്‍നില്‍കാതെ കറങ്ങുന്ന പാതാളങ്ങള്‍ അവള്‍ കണ്ടു, ഒപം അതിലേക്കു താഴ്ന്നു പോകുന്ന, പിടിചെടുതെന്നുകരുതിയ ജീവിതത്തിന്‍റെ അവസാനത്തെ കടിഞ്ഞാണും. എല്ലാ ഒരിക്കലും എല്ലാ ഒന്നിനും പകരകാരിയായി താന്‍വാഴാന്‍ ആശിക്കുന്നില്ല. ഒരുപുര്‍ശന്റെ രണ്ടാം ഭാര്യ ആവാന്‍ താന്‍ തയാറാണ് പക്ഷെ ഹരിദാസ് എന്നാഎഴുത്തുകാരന്‍ ഇനിയും രാജകുമാരി മാരെ സൃഷ്ടിക്കും , നിലാവസ്തമിച്ചു ഉറങ്ങാന്‍ കിടകുംപോള്‍ തന്നെപോലെ ആയിരം ആരാധികമാര്‍ താങ്ങളെ സ്വപ്നം കണ്ടെന്നു വരാം. പൊതു സ്വത്തില്‍ അധികാരിയായിവെളിച്ചമാച്ചു കാവലിരുന്നു മിടുക്ക് കാട്ടാന്‍ താന്‍ ആളല്ല. അത് നേരത്തെ ചിന്തികെണ്ടാതായിരുന്നു. എന്നെഎല്ലാമായി സ്നേഹിക്കുന്ന രുഗ്മിണി ചിറ്റയെ എങ്കിലും..... പിന്നെ എന്ത് ബലത്തിലാണ് താന്‍ ഇറങ്ങിപുരപെട്ടത്‌? ഹരി ദാസ്‌ എന്നാ എഴുത്തുകാരന്റെ ഇരുപത്തി മൂന്ന് കത്തിന്റ്റെ പേരിലോ ? കത്തിലൂടെഅയാള്‍ ധാനമായ് വെച്ച് നീട്ടുന്ന ജീവിതം എന്ന അവ്ധാര്യത്തിന്റെ പുറത്തോ? വിമലയുടെ കണ്ണുകള്‍ നിറഞ്ഞുഒഴുകി കുറച്ചു സമയം മൌനം അവരുടെ ഇടയില്‍ തളം കെട്ടി നിന്നു.

താന്‍
തേടി നടന്ന നിറങ്ങള്‍ ഒക്കെയും താഴ്വരയില്‍ എങ്കിലും കാണാന്‍ കഴിയില്ലെണോ? കിളിയുടെആരവത്താല്‍ തന്‍റെ കരച്ചില്‍ ടെയ്വങ്ങള്‍ കേള്‍ക്കാതെ വരുമോ ? ഇനിയും തപസ്സു തുടരുകയോ?
ഒരു നാളെങ്കിലും എന്‍റെ പാഴ്മാരുഭൂമിയില്‍ ഒട്ടകങ്ങള്‍ മേയാന്‍ എത്തുകില്ലേ? മൗനത്തെ ഭഞ്ജിച്ചു ചിന്തയുടെഅസ്ത്രങ്ങളെ വിമല സ്വയം തന്നിലേക്ക് തന്നെ തൊടുത്തു വിട്ടു കൊണ്ടിരുന്നു.

പ്രതീക്ഷയുടെ
വാടിയ പൂന്തോട്ടം വിട്ടു ഇറങ്ങുമ്പോള്‍ ഹരിദാസിന് ഒന്നും പറയാനില്ലായിരുന്നു . ഒരു പിന്‍വിളി? മറുവാക്ക്? ഒന്നും തന്നെ ഇല്ല.. മുട്ടതെക്കിരങ്ങുംപോള്‍ അയാളുടെ ഡോബര്‍മാന്‍ പട്ടി വിമലയെ നോക്കികുരച്ചുകൊണ്ടു വാലട്ടുന്നുട് അത് ഇത്തവണ അവളോട്‌ ദയവു കാടുന്നതുപോലെ. സൂര്യന്‍ കടലിനെപ്രാപികാരായ്‌, നിറത്തില്‍ കടലക്കരെന്റെയും, പൂകരന്റെയും വിളികളും തിരക്കും അനുഭവപെടുന്നുണ്ട്. ഓലങ്ങളില്ലാത്ത നദിയില്‍ മലര്‍ന്നു കിടന്നു ഒഴുകുനത് പോലെ , ശരീരഭാരം ഒരു ശവമെന്നോണം വിമലക്ക് തോന്നി. ഇരുട്ടു പരന്ന നേരം ആകഷടിലെ മലകള്‍ കയറി തറെ അടുത്തേക്ക് വരുന്ന രണ്ടു ധ്രുവ നക്ഷത്രങ്ങളെവിമലയുടെ കണ്ണുകളില്‍ തെളിങ്ങു. പിന്നെ നിറഞ്ഞ തുളുമ്പിയ കണ്ണീരിലൂടെ കവിളുകളില്‍ പതിച്ചു പ്രകാശിച്ചു. അവളുടെ ഹൃദയം തുടിച്ചുകൊണ്ടിരുന്നു. അതില്‍ സ്നേഹത്തിന്റെ ശബ്ദങ്ങള്‍ക്ക്‌ താള മാടം വന്നത് പോലെവിമലക്ക് തോന്നി. വഴിയുടെ അറ്റം എത്തിയപോള്‍ ഹരിദാസിന്റെ കത്തുകള്‍ ചവറ്റുകൂനയില്‍ അവള്‍ കീറികളഞ്ഞു. പുറം തിരിഞ്ഞു നടക്കുമ്പോള്‍ വിമലക്ക് അവിടം ആകെ അപരിചിടമായ് തന്നെ തോന്നി. ഒപ്പം അവള്‍അവസാനം വായിച്ച ഹരിടസ്സിന്റെ "രാജകുമാരി" എന്നാ കവിത എവിടെയോ മുഴങ്ങി കേട്ടു.........

വിനു
..
----------------------

No comments:

Post a Comment