Saturday, 28 August 2010
മേഘ്കതിന്റെ മൊഴി ചൊല്ലല്‍
മേഘ്കങ്ങള്‍ ആകാശത്തിന്റെ നീലിമയില്‍
ഒരു പട്ടുഉറുമാലായി തൂങ്ങി കിടക്കുന്നു
മാനത്തെ വസന്തങ്ങളില്‍ അത്
പുലര്‍കാല ചന്ദ്രനെ പോലെ
സൌരഭ്യം ചൊരിയുന്നു.
മാലാഖമാരുടെ ആസ്ലെഷന്നതാല്‍
മഴപോലും പെയ്യിക്കാന്‍ മറന്നവ
സ്വപ്നങ്ങളില്‍ ആണ്ടു ഉറങ്ങുന്നു
പതിനാലാം രാവിലെ ചന്ദ്രന്
തൂവെള്ള പട്ടാലൊരു മഞ്ചം പണിയുന്നു
വസന്തം മാറി, വര്‍ഷമെതി
ഇനി പിരിയാതെ വയ്യ, -
പെയ്യാതെ വയ്യ
പട്ടുറുമാല്‍ വലിച്ചു കീറുന്നു
മൈലാഞ്ചി പതിച്ച കൈകള്‍ പോലെ
അന്തിവെട്ടം അവയ്ക്ക് മീതെ പറ്റിപിടിക്കുന്നു
വികൃതമായ മുഖത്തോടെ,,
ഗദ്യന്തരമില്ലാത്ത കുറ്റവാളികളെ പോലെ
മേഘ പടലങ്ങള്‍-
അകന്നു വഴിമാരികൊണ്ടു
ആകാശ നീലിമയില്‍ അലിഞ്ഞലിഞ്ഞു
ഇല്ലാതെ ആവും..
ഒരു മൊഴി ചോല്ലലിന്റെ ഓര്‍മപെടുത്തല്‍ പോലെ...
----------(വിനു) ------------
Subscribe to:
Post Comments (Atom)
No comments:
Post a Comment