Friday 13 August 2010

ദിവ്യ'രാഗം' (കഥ)

അവര്‍ അയല്‍കാരായിരുന്നു. അവള്‍ക്കു അയാളോട് അഗാധമായ പ്രേമം ഉണ്ടായിരുന്നു. അവള്‍ സുന്ദരിയുംകോളേജില്‍ പഠിക്കുകയും ചെയ്യുന്നു പ്രായം ഏകദേശം ഇരുപത്തിരണ്ടു വയസ്സ്. അയാള്‍ മിലിട്ടറിയില്‍ നിന്നുംവിരമിച്ച അന്‍പത്തി അഞ്ചോളം പ്രായം വന്നെത്തിയ ഒരു മധ്യവയസ്ക്കനായിരുന്നു. അധ്യാപികയായ ഭാര്യയും വിഹാഹം കഴിഞ്ഞു അന്യദേശത്ത് താമസിക്കുന്ന രണ്ടു പെണ്‍മക്കളും അയാള്‍ക്കുണ്ടായിരുന്നു. അയാളുടെരാവിലത്തെ നടത്തം, നല്ല ദിനചര്യകള്‍ എല്ലാം തന്നെ പെണ്‍കുട്ടിയില്‍ അയാളോടുള്ള താല്പര്യം വര്‍ധിപ്പിച്ചു. പലപ്പോഴും തന്റെ പ്രേമം വൃദ്ധനെ അറിയിക്കണമെന്ന് അവള്‍ വെമ്പല്‍ കൊണ്ടു. ഉറക്കത്തില്‍ അയാളെസ്വപ്നം കണ്ടു, തന്നെ ശ്രെദ്ധിക്കാന്‍ വേണ്ടി പല കവുതുകങ്ങള്‍ അവള്‍ കാട്ടിയെങ്കിലും, പാവം വൃദ്ധനില്‍ അത്ഒരു മാറ്റവും ഉണ്ടാക്കിയില്ല. മറ്റൊരു യുവാവും ഉണ്ടാകാത്ത എന്ത് അത്ഭുതമാണ് അവള്‍ വൃദ്ധനില്‍കണ്ടതെന്ന് അറിയില്ല, അതിനെ കുറിച്ച് ചിന്തികുവാന്‍ കൂടി അവള്‍ ബോധവതി ആയിരുന്നില്ല . ഒരുനാള്‍ തന്റെപ്രേമം അറിയിക്കാന്‍ അവള്‍ അയാളുടെ അടുക്കല്‍ ചെന്നു, ചായ സല്കാരവും നടത്തി, വാത്സല്യത്തോടെമോളെ"ഇന്നു നെറുകില്‍ കൈവെച്ചു അനുന്ഗ്രഹിച് , അയാള്‍ അവളെ തിരിച്ചയച്ചു. അന്നവള്‍ തന്റെ പ്രേമംഅറിയിക്കാന്‍ കഴിയാതെ നിരാശയോടെ വീടിലേക്ക്‌ മടങ്ങി. ദിവ്യാനുരാഗം അവളില്‍ തന്നെമൌനമായ് തുടര്‍ന്നു..സ്വപ്‌നങ്ങള്‍ അവള്‍ക്കു മാത്രം സ്വന്തമായി..

" അവളുടെ പഠനം കഴിഞ്ഞു. വീടിലുള്ളവര്‍ വിവാഹം ആലോചിച്ചു തുടങ്ങി, പക്ഷെ പെണ്‍കുട്ടി ഒരു ബന്ധത്തിനും സമ്മതിച്ചില്ല." നിനക്ക് ഏതെങ്കിലും സഹപാടിയുമായ് സ്നേഹബന്ധം ഉണ്ടോ? " അമ്മ ആരാഞ്ഞു. അവള്‍ മറുപടി പറഞ്ഞില്ല. തന്‍റെ അനുരാഗത്തിന്റെ പറയാന്‍ കഴിയാത്ത ഭാരവും താങ്ങി അവള്‍ വൃദ്ധകാമുകനെയും സ്വപ്നം കണ്ടു മുറിയില്‍തന്നെ കഴിച്ചു കൂടി. അവളുടെ സ്വഭാവ മാറ്റം വീട്ടില്‍ ചര്‍ച്ചാ വിഷയമായ് മാറി.തടിമിടുക്കുള്ള അവളുടെആങ്ങളമാര്‍ കോളേജില്‍ അന്നെഷിച്ചു തന്‍റെ പെങ്ങള്‍ക്ക് ഏതെങ്കിലും പ്രേമമുണ്ടോ, എങ്കില്‍ അവനെ ശരിയാക്കുമെന്നുമൊക്കെ ഭീഷണി മുഴക്കി. സ്നേഹ നിധിയായ തന്‍റെ അച്ഛന്‍ മരിക്കുമെന്ന് പറഞ്ഞപ്പോള്‍ മനസ്സില്ലമനസ്സോടെ അവള്‍ വിവാഹത്തിന് സമ്മതിച്ചു. വൃദ്ധന്‍ വ്യായാമവും മുടക്കിയില്ല ..

വിവാഹം
കഴിഞ്ഞു ,രണ്ടു നാള്‍ കഴിഞ്ഞ് തന്‍റെ ഭര്‍ത്താവും ഒന്നിച്ചു വീട്ടില്‍ വന്ന പെണ്‍ കുട്ടി ഞെട്ടിക്കുന്നവാര്‍ത്ത അറിഞ്ഞു, 'തന്‍റെ വൃധ കാമുകനും അയല്‍ കാരനുമായ മിലിട്ടറിക്കാരന്‍ പെട്ടന്നുണ്ടായ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നു മരിച്ചു പോയിരിക്കുന്നു'... അവള്‍ ആള്‍ കൂട്ടത്തില്‍ നിന്നും രക്ഷപെട്ട് തന്‍റെ മുറിയിലെത്തി മൌനം അവലംബിച്ചിരുന്നു. സ്നേഹത്തോടെ കാരണം ആരാഞ്ഞ തന്‍റെ ഭര്‍ത്താവിന്റെ ചുമലിലേക്ക് ചാഞ്ഞു വീണ് അവള്‍ പൊട്ടി പൊട്ടി കരഞ്ഞു.. ഒരു കുട്ടിയെപോലെ ...

No comments:

Post a Comment