Tuesday 21 June 2011

ഇടവേള

എന്‍റെ കൈകള്‍ ശൂന്യമായിരുന്നു
ദീപാവലി ആഖോഷങ്ങള്‍ക്ക് ഇടയിലെ
ഇരുട്ടില്‍ നിന്ന് നീ എന്നിലേക്ക്‌ ഓടി അണഞ്ഞു
നീ വിയര്‍ത്തിരുന്നു,ഞാന്‍ ആച്ചര്യപെട്ടില്ല
മഴപെയതതുപോലെ തണുത്തിരുന്ന നിന്‍റെ
ശരീരത്തെ എന്‍റെ കൈകള്‍ തലോടി..
നീ ആ ആരവങ്ങല്‍ക്കിടയിലും
സുഖമായി ഉറങ്ങി..
പിന്നീട് എത്രയെത്ര ആഘോഷങ്ങള്‍
അതിലോക്കെയും നീ സഹിഷ്ണുതയുടെ
പര്യായമാണെന്ന് ഞാന്‍ മനസ്സിലാക്കി..
എന്‍റെ ഹൃദയതടാകത്തില്‍ നീന്തി തളര്‍ന്നു
കടമ്പിന്‍ ചോട്ടില്‍ വിശ്രമിച്ചു...


പക്ഷെ ഇന്നു ഞാന്‍ അറിയുന്നു
എപ്പോഴോ നീ അകന്നുപോയ എന്‍റെ കൈകള്‍
ശൂന്യമാണെന്ന്..ഞാന്‍ ആച്ചര്യപെടുന്നു!!
കാലത്തിന്‍റെ വിഷം നുകര്‍ന്ന
വിധിയെന്ന് പേരുള്ള മത്സ്യങ്ങള്‍ എന്‍റെ ഹൃദയത്തില്‍
പൊങ്ങി കിടക്കുന്നു..
കടമ്പുമരം കടപുഴകി..
അതിന്‍റെ ഏതോ ഒരു കോണില്‍ മറക്കാന്‍
ശ്രേമിച്ചുകൊണ്ട് ,ഉത്സവങ്ങളുടെ ശബ്ദവും
നിനച്ചു ഞാന്‍ ഒറ്റയ്ക്ക് ഇരിക്കുന്നു..
എന്‍റെ ഇടവേളകള്‍ എത്രയോ ഹ്രെസ്വം !!
ഞാന്‍ ആച്ചര്യ പെടുന്നു!!..

(വിനു)..........

No comments:

Post a Comment