Friday, 12 August 2011

മുനമ്പ്‌

പ്രഭാത സൂര്യന്‍, ചമയകന്നടിമേല്‍
പതിച്ച് മെല്ലെ,
വാതായനങ്ങളിലൂടെ എത്തുമ്പോള്‍
നീ എന്‍റെ മനസ്സില്‍ നിന്നും
യാത്രയാകാന്‍ തുടങ്ങുന്നു
ഇന്നലെ രാത്രി നമ്മള്‍ കണ്ട സ്വപ്‌നങ്ങള്‍
വെടിഞ്ഞുകൊണ്ടും പരിചയമില്ലാതെ
മുഖത്ത് നോക്കാതെയും ...
നടന്നകലാന്‍ വാതില്‍ തുറക്കുന്നു
ആദ്യം നീയോ ഞാനോ
പോകേണ്ടത്?
ഒരിമിച്ചു കടക്കാന്‍ പഴുതില്ലാതെ
ആ വാതിലിനെ നോക്കി നമ്മള്‍
അന്യോന്യം മൌനം പകരുന്നു..

(വിനു)

No comments:

Post a Comment