Tuesday, 22 February 2011

കാണാത്ത തീരങ്ങളില്‍...



സാഗര നീലിമയില്‍ ഒഴുകി നടക്കും
ചിപ്പിക്കുള്ളില്‍ വീര്‍പ്പു മുട്ടി നില്‍ക്കും
മുത്തിന് അറിയാം എന്‍റെ
അന്തരാത്മാവിന്റെ ദാഹങ്ങള്‍...
പെയ്യാതെ നില്‍ക്കും മഴക്കും അതില്‍
നനയാന്‍ വിതുമ്പും വേഴാമ്പലിനും
മാത്രം കേള്‍കാം എന്‍റെ ഗദ്ഗദങ്ങളുടെ
സംഗീതം..
മിഴി നീര്‍ ഉടഞ്ഞ് വീണ
വഴികളില്‍ നീ എന്നെ കണ്ടിട്ടും,
ആ നോട്ടങ്ങളിലെ അഗ്നി സ്വപ്നങ്ങളെ
എരിച്ചുകളഞ്ഞിട്ടും,
ആ തണല്‍ മാത്രം
തേടി ഇറങ്ങിയതാണ് എന്‍റെ മോഹങ്ങള്‍
പക്ഷെ , നീ മാത്രം നീ മാത്രം എന്തെ
അറിയാതെ പോയി???
ഒരിക്കലും രക്ഷപെടാന്‍ കഴിയാതെ
നീ ആകുന്ന പ്രളയത്തില്‍ മുങ്ങി താഴും
ഒരു ജീവന്‍ മാത്രമാകുന്നു ഞാന്‍.....

(വിനു)

Monday, 21 February 2011

ആരണ്യകം

ഒരു ശിശിരകാലം കൂടി എന്‍റെ പൂന്തോട്ടത്തെ
മുഗ്ദമായ മൌനം നല്‍കി പുണരുന്നു
അഴുക്കു ചാലിലില്‍ നിന്നും നിരത്തിവെച്ച
പഴ്വസ്തുവായി മാത്രം എന്‍റെ സ്നേഹം
ആര്‍ക്കോ വേണ്ടി അവശേഷിച്ചു...
കിളികളുടെ ചിലംപലുകള്‍ എന്‍റെ
ഓര്‍മകള്‍ക്ക് വിഗ്നം വരുത്തുമോ എന്ന്
ഞാന്‍ ഭയപെടുന്നു '

തൈമാവിലേക്ക് പടരുന്ന മുല്ല വള്ളികള്‍
നമ്മുടെ ഊഷ്മളമായ കെട്ടി പുന്നരലിനെ
ഓര്‍മിപ്പിച്ചു..
ശലഭങ്ങള്‍ നുകരുന്ന പൂക്കള്‍ നമ്മുടെ
അധരങ്ങളെയും..
നിലാവ് മയങ്ങാത രാത്രി നമ്മുടെ
ആലോലമായ കനവുകളെയും
താരാട്ടി ...
ഞാന്‍ വെറുതെ ആശിച്ചു പോകുന്നു
ഈ ശിശിരം അവസാനികാതിരുന്നെങ്കില്‍...

(വിനു)

Friday, 4 February 2011

ഉടയല്‍

ഈ കടല്‍ക്കര എന്‍റെ സായന്തനങ്ങള്‍ക്ക്
നനവ് പടര്‍ത്തിയ ഒരു ഓര്‍മയായി മാറുന്നു...
മായുന്ന സൂര്യനറിയുമോ അതിനൊപ്പം
കനലുമായി അലയുന്ന സഹയാത്രികനെ?
ഇല്ല ഒരിക്കലുമില്ല!
നീ അറിയാത്ത താപത്തിനും
ഉണ്ട്‌ ഒത്തിരി മാധുര്യം..
നീ പൊഴിക്കാത്ത മഴക്കും
ഉണ്ട്‌ ഇത്തിരി കുളിര്..

കിനാവ്‌ ഉടഞ്ഞ് സ്വപ്നവും
മേഘം ഉടഞ്ഞ് മഴയും,
പൌര്‍ണമി ഉടഞ്ഞ് നിലാവും
നാദം മുടഞ്ഞു സംഗീതവും ജനിക്കുന്നു..
അതെ, എല്ലാം ഉടയണം
ഉടയാതെ സൃഷ്ടികള്‍ ഇല്ലല്ലോ???
തളരാത്ത മോഹങ്ങള്‍ വിലക്ക് വാങ്ങുന്നവന്‍
ഏക്കാലവും ധനികനെന്നു
ഞാന്‍ ഈ നേരം കുറിച്ചോട്ടെ?!!
(വിനു)