Thursday, 10 March 2011

തരളം

എന്‍റെ സ്നേഹം ഒരു നിഴലായി
നിന്റെ സ
ന്ധ്യകളെ മറയ്ക്കും ...
തളിരട്ട പൂവും, മേയുന്ന മഞ്ഞും
നമ്മുടെ താഴ്വാരങ്ങളെ എന്നെക്കുമായും
മൂടുന്നു...
സവിധം ,ഞാന്‍ തിരഞ്ഞ നിന്‍റെ ഹൃദയം
പിടയുന്ന വേളയില്‍ ഞാന്‍ എന്‍റെ
മോഹങ്ങളേ നിനക്ക് വേണ്ടി മറക്കുന്നു
ഇനി നമുക്ക് കനവുകള്‍ കാണാം
ഉറങ്ങാതെ രാവുകള്‍ കഴിക്കാം...
എന്‍റെ മനസ്സു നോവുന്നു..
അത് മായ്ക്കാന്‍ നീ വാക്കുകള്‍
എന്നിലേക്ക്‌ കോരി നിറയ്ക്കുക..
അപരിചിതമായ വഴിയിലേക്ക്
ഞാന്‍ മെല്ലെ നടന്നു നീങ്ങട്ടെ
നിന്‍റെ ഓര്‍മ്മകള്‍ എന്നെന്നും-
എനിക്ക് കൂട്ടായിട്ടുണ്ട്...

(വിനു)


No comments:

Post a Comment