Friday 4 November 2011

മറുപുറം

ഒരു അര്‍ത്ഥത്തില്‍ എന്‍റെ ഏകാന്തതകള്‍ കടവത് കെട്ടിയിട്ട കടത്തു വഞ്ചിയെ ഓര്‍മിപ്പിക്കുന്നു. നിമിഷങ്ങള്‍ കൊഴിഞ്ഞു പോകുന്നതും എന്‍റെ ഘടികാരം നിലക്കുന്നതും ആ വേളകളില്‍ ഞാന്‍ അറിയുന്നു. നീ എനിക്ക് സമ്മാനിച്ച ഓര്‍മകളുടെ കൂട്ടാണ്‌ എനിക്ക് ഈ ഏകാന്തത ഏന്നു ചിലപ്പോള്‍ തോന്നാറുണ്ട്. ചീറിപായുന്ന തീവണ്ടിയുടെ കൂപ്പകള്‍ എണ്ണി നോക്കുവാന്‍ ഞാന്‍ ഏപ്പോഴും ബുദ്ധിമുട്ടാറുണ്ട്. എന്നാല്‍ ഏതൊരു ചിലവുമില്ലാതെ എനിക്ക് മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒട്ടനവധി പാലങ്ങളിലൂടെ ആരൊക്കെയോ യാത്ര ചെയ്യുന്നത് ഞാന്‍ അറിയുന്നു. അതും എണ്ണി നോക്കുവാന്‍ ചിലപ്പോള്‍ എനിക്ക് കഴിയാറില്ല.
അപ്പോഴും നനഞ്ഞു ഇരുന്ന നിന്‍റെ ചുണ്ടുകള്‍ മൂകിനു താഴെ മുളപൊട്ടി വരുന്ന വിയര്‍പ്പു കണങ്ങള്‍ ഏല്ലതിനെയും എനിക്ക് ഒരിക്കല്‍ ഉപേക്ഷികേണ്ടി വന്നു. അന്ന് രാത്രി നീ കട്ടിലിന്‍മേല്‍ ഇരുന്ന്‌ എന്‍റെ പുസ്തക ശേഖരങ്ങളെ വാരി നിരത്തി എന്‍റെ കവിതകളെ പട്ടി നീ അഭിപ്രായങ്ങള്‍ പറഞ്ഞു. ആ തണുപത്തും അകാരണമായി നീ വിയര്‍ക്കുനതും ചുണ്ടില്‍ നനവ് പടര്തിയതും ഞാന്‍ കണ്ടു. പിന്നീട് പുറത്ത്‌ പെയ്തൊഴിഞ്ഞു നിന്ന മഴയുടെ അവസാന തുള്ളി വീഴുംവരെ ഞാന്‍ ഉറങ്ങാതെ കിടന്നു.
നമ്മള്‍ അന്യോന്യം മൌനം പകര്‍ന്നു നടന്ന വഴികളിലെ നഗ്നത പ്രദര്‍ശിപ്പിച്ച മരങ്ങള്‍ എത്രയോ സുതാര്യമായി വെളിച്ചത്തെ ആലിംഗനം ചെയ്തു. അതെ, എന്‍റെ നഗ്നതയെക്കള്‍ സുതാര്യമായിരുന്നു . ആ നഗ്നതയുടെ ആത്മാവ് പഠിക്കുവാന്‍ നമ്മള്‍ നടത്തിയ ശ്രെമങ്ങള്‍ എത്രയനവധി. ഓ എന്‍റെ സ്വപ്നമേ നീ അദ്രിശ്യമായ ഓര്‍മകളുടെ പുതപ്പു എന്നില്‍ മൂടുന്നു, നിമിഷനെരത്തില്‍ അതിനെ വലിച്ചു കീറുകയും ചെയ്യുന്നു.
നീ എന്‍റെ കവിതയാകുന്നു, സ്വപ്നമാകുന്നു . ഭാരമുള ഹൃദയമാകുന്നു. നിന്‍റെ സ്നേഹം ഉണ്മാത്തമാണ്. അത് നീ പകരുമ്പോള്‍ ഞാന്‍ ഒരു മൃഗ പക്ഷിയുടെ വീര്യം കൈവരിക്കും.നിന്‍റെ മുന്നില്‍ വട്ടമിട്ടു പറക്കുന്ന ഒരു പരുന്ത്‌. ചിലപ്പോള്‍ നിന്‍റെ ലാവണ്യത്തെ നുകരുന്നു, നിന്നെ കൊത്തി വേദനിപ്പിക്കുന്നു. അമര്‍ഷത്തോടെ നഖങ്ങള്‍ കൂട്ടി ഉരസുന്നു. എന്നിട്ടും നീ എനിക്ക് ഏകാന്തത മാത്രം സമ്മാനിക്കുന്നു.
എന്‍റെ മാംസം നിന്‍റെ മണം തേടും വെറും ജടമാണ്. നീയെന്ന മറ്റൊരു പരുന്ത്‌ കൊത്തിയാട്ടി എന്നെക്കാള്‍ മൂര്‍ച്ചയുള്ള ചുണ്ടുകള്‍ കൊണ്ട് കൊത്തി തിന്നുന്ന ജഡം. എന്റെ രക്തത്തിന്‍റെ മാനത്തില്‍ നീ അക്ഷമയോടെ എന്‍റെ മാംസത്തെ ഭക്ഷിക്കുന്നു. നിന്‍റെ കഴുത്തിന്റെ സ്വകാര്യമായ വലയത്തില്‍ ഞാന്‍ എന്‍റെ ചുണ്ടുകള്‍ അമര്‍ത്തി ചുംബിക്കുന്നു. അവിടെ മുറിവുണ്ടാക്കി നിന്‍റെ തുടിക്കുന്ന ഹൃദയത്തെ ഒരുനാള്‍ ഞാന്‍ നോക്കി കാണും.
ഒരിക്കല്‍ കാതങ്ങള്‍ക്കും അകലെ ഒരു ഇരുണ്ട താഴ്വരയില്‍ നീ എന്നെ പറത്തി വിട്ടു. ജദമായി തീര്‍ന്ന എന്‍റെ ശരീരത്തില്‍ വൃക്ഷങ്ങള്‍ അതിന്റെ വേരുകള്‍ ഓടിച്ചു. നീ അതുകണ്ട് ചിരിച്ചുവോ?, അതെ നീ പൊട്ടി പൊട്ടി ചിരിച്ചു.. ആ താഴ്വരയില്‍ ആ ചിരി യുഗങ്ങളോളം പ്രകമ്പനം കൊണ്ടു. നീ എന്നെ വേദനിപ്പിച്ചിട്ടും നിന്നെ വേരുത്തില്ലല്ലോ എന്‍റെ സ്വപ്നമേ, പൂട്ടിയിട്ട ഭൂതമായി നിനക്കുവേണ്ടി ഞാന്‍ നിലകൊള്ളുന്നു.
നീ എന്‍റെഅധര്‍വമാണ് എനിക്ക് വേണ്ടി ഞാന്‍ എഴുതിയ എന്‍റെ വേദം. ഞാന്‍ ഉച്ചരിക്കുന്ന മന്ത്രങ്ങളാല്‍ , പൂജിക്കുന്ന രക്ഷയാല്‍ നിന്നെ താലോലിക്കുന്നു. അന്നിട്ടും നിന്നില്‍ നിന്നും എനിക്ക് അവശേഷിക്കുന്നത്. ചിലപ്പോള്‍ എനിക്ക് കഴിഞ്ഞേക്കാം നീ തന്ന സ്നേഹത്തിന്റെ കണക്കുകള്‍ തരാന്‍. പക്ഷെ എന്‍റെ സ്നേഹത്തിന്‍റെ കണക്കു തിരിച്ചു നല്‍കാന്‍ നിനക്ക് കഴിഞ്ഞെന്നു വരില്ല.
കറുത്ത ഒരു സന്ധ്യയായി നീ എന്നെ മൂടുന്നു. ഈറനായി തഴുകുന്ന കാറ്റായി പുണരുന്നു. വെറുതെ വെറുതെ സ്വപ്നമായി നിറയുന്നു. രൂപമില്ലാത്ത നീ അദ്രിശ്യമായ രേഖകള്‍ വരച്ച്‌ എന്നെ ബന്ധനത്തില്‍ ആക്കുന്നു. ഇനി ഞാന്‍ കാംഷിക്കുന്നതും സ്നേഹം മാത്രം. അത് പ്രതീക്ഷിച്ചു പ്രതീക്ഷിച്ചു ഒടുവില്‍ ഞാന്‍ നീര് വറ്റിയ ശരീരവും, മോഹം നശിച്ച മനസുമായി സിരയില്‍ കുത്തോലിച്ചു ഒഴുകുന്ന രക്തവുമായി മാറും. പിന്നെ പിന്നെ വേരുപോടെ കാണാതെ നിന്നെ മാത്രം നിനച്ച് , നിന്‍റെ മാത്രം ശില്പമായി ഉറഞ്ഞു ഉറഞ്ഞു നിന്നില്‍ ലയിച്ചു തീരും. ഇതിനപ്പുറം എനിക്ക് അഴിതാന്‍ മറു പുറങ്ങള്‍ ഇല്ല
.......(വിനു)

No comments:

Post a Comment