Tuesday 29 November 2011

പാതിരാകുറിപ്പ് (സ്വപ്‌നങ്ങള്‍))

നീയാകുന്ന തണ്ണീര്‍ പന്തലില്‍ വീണ്ടും ദാഹത്തോടെ ഞാന്‍ എത്തുകയാണ് .നിന്‍റെ കണ്ണുകളിലെ ആഴങ്ങളില്‍ ചാടി ഞാന്‍ എന്‍റെ ദാഹത്തെ ശമിപ്പിക്കുന്നു. നിന്‍റെ നുണ ചുഴികളില്‍ ഞാന്‍ എന്‍റെ മോഹങ്ങളേ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. നിന്‍റെ നെറ്റി തടത്തില്‍ മൊട്ടിടുന്നത് എന്‍റെ വിയര്‍പ്പു കണങ്ങള്‍ ആണ്. ഞാന്‍ നിന്നില്‍ പൂത്തിറങ്ങുന്നു. എന്നോ ഉപേക്ഷിച്ചുപോയ സ്വപ്നങ്ങളുടെ സദസില്‍ വീണ്ടും സംഗീതം കേള്‍ക്കുകയാണ്. നീ മഹാ മനസ്കത കാട്ടികൊണ്ട് എന്നോട് പുഞ്ചിരിക്കുന്നു. നീ വീണ്ടും വീണ്ടും ദയ കാണിക്കുന്നു, അത് അന്നേ പ്രകൊപിക്കുക മാത്രമല്ല നിന്‍റെ അടിമയായി തീരാന്‍ എന്നെ നിര്‍ബന്ധിതമാക്കുന്നു.
പൊള്ളുന്ന നിന്റ നെഞ്ചില്‍ ഞാന്‍ കാതുകള്‍ ചേര്‍ക്കാറുണ്ട് ഞാന്‍ സ്വപ്നത്തില്‍ കേള്‍ക്കാറുള്ള കടലിന്‍റെ ഇരമ്പല്‍..... ഓടി കളിക്കുന്ന കുട്ടികള്‍, പൊട്ടിവീണ മുത്തുകളുടെ അനക്കം, ആരോ ഊതുന്ന ശങ്ഘു നാദം, കണ്ണുകള്‍ അന്ചിപ്പിക്കുന്ന വസന്തം.. ഹാ! നിന്‍റെ ഹൃദയത്തില്‍ എന്‍റെ മണ്‍വീണ മെല്ലെ മന്ത്രിക്കുകയാണ് നീ പോലും അറിയാതെ...
മനസ് ദാഹിക്കുന്നു നീ ഇനി എപ്പോഴാണ് എന്നോട് ദയ കാട്ടുക? നീ പഠിപ്പിച്ച മന്ത്രങ്ങള്‍ ഞാന്‍ ദിവസവും രഹസ്യമായി ഉരുവിടുന്നു. പുതു മഴയായി നീ പെയ്തിറങ്ങുന്നു എന്നെ തൊടാന്‍, എന്‍റെ ദാഹം ശമിപ്പിക്കാന്‍. വിദൂരം ആരെക്കൊയോ നിനക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു, ഒപ്പം ഈ ഞാനും... നീയെന്നെ അറിയുന്നില്ല, തൊടുന്നില്ല, പക്ഷെ നീ എന്നിലാകെ നിറയുന്നു, നിന്‍റെ ആത്മാവ് എന്നില്‍ മേഘമായി കൂടുന്നു, നാളെയെ മറന്നു ഞാന്‍ നിന്നെ ഓര്‍ക്കുന്നു. കണ്ണുകള്‍ അടച്ചു, നിന്‍റെ ഹൃദയത്തിന്‍റെ അടിതട്ടിലേക്ക് മുങ്ങാംകുഴി ഇടുന്നു, വീണ്ടും വീണ്ടും ആര്‍ത്തു അലക്കുന്നു. എന്‍റെ വീണ നിമാന്ത്രണങ്ങള്‍ കേട്ട് നീ ഉറങ്ങുന്നു, നിന്‍റെ ലോകം എന്‍റെ തടവറയാണ്.
ഒരു പഴക്കം ചെന്ന കല്മാണ്ടാപത്തില്‍ നീ എനിക്കുവേണ്ടി സദസ് ഒരുക്കുന്നു. നിന്‍റെ ദാസനായി തീരുവാന്‍ എന്നെ നീ മത്സരിപ്പിക്കുകയാണോ? വേണ്ട, ഞാന്‍ എന്നേ നിന്‍റെ അടിമയായി? പിന്നെന്തിനു അനിക്ക് വേറൊരു പദവി? ആട്ടിയോടിക്കുംപോള്‍ നിന്നെ നോക്കി നില്‍ക്കുവാന്‍, മുഖത്തെ ഭാവം മാറ്റി വിലപിക്കുവാന്‍, തിരശീലകള്‍ക്ക് പിന്നില്‍നിന്നും ഉറക്കെ ഉറക്കെ കരയാന്‍ ഞാന്‍ വിധിക്കപെടും. അത് മനസിലാക്കിയിട്ടും ഞാന്‍ നിന്‍റെ അടിമത്വത്തില്‍ സുകൃതം കാണുന്നു, നിന്‍റെ സ്നേഹത്തില്‍ സന്തോഷവും, നിന്‍റെ ലോകത്തില്‍ ജീവിതവും..
കഴകം തീര്‍ന്ന കോവിലില്‍ ഞാന്‍ പ്രതിഷ്ട്ടിച്ച രൂപം ആരുടേത്? ശിവനോ, വിഷ്ണുവോ അതോ രാധയെ മറന്ന കൃഷ്ണനെയോ? അവരെ വിളക്കുകള്‍ കത്തിച്ചു ഞാന്‍ പ്രീതി പെടുത്തുന്നു. എന്നിട്ടും ശിവന്റെ കണ്ണ് തുറക്കുകയോ, കൃഷ്ണന്‍ ഒരു ബാലനായി എന്നോടൊപ്പം വന്നു കളിക്കുകയോ ചെയ്തില്ല. ഈ അതിരുകള്‍ ഇല്ലാതാവണം, മാനുകള്‍ പോലെ ഒരു ഋതു മാറി അര്‍ത് മാഞ്ഞു പോകണം, നിന്‍റെ വാകുകളുടെ കൂടാരത്തില്‍ ഞാനിനി മയങ്ങട്ടെ? നിന്‍റെ സ്നേഹത്തില്‍ ഞാന്‍ എന്‍റെ തല വീണ്ടും ചായ്ചോട്ടെ? ആ കടല്‍ തീരത്ത് ഞാന്‍ ഒന്ന് വിശ്രമിചോട്ടെ?എന്‍റെ ധമനികളില്‍ ഒഴുകുന്ന രക്തത്തില്‍ കാടുചോലകളുടെ തീവ്രതയുണ്ട് , ഒരു വസന്തത്തിന്റെ സുഗന്ധവും... അവിടെ ഒരായിരം താമരകള്‍ വിടരുന്നു ഒത്തിരി നക്ഷത്രങ്ങള്‍ പൂത്തിറങ്ങുന്നു..
നീ ഒരു മഴയാവുക, എനിക്ക് ദാഹിക്കുന്നു..ഇരമ്പുന്ന കടലാവുക ഞാന്‍ തളരുന്നു, മായാത്ത മഞ്ഞായി നിറയുക എനിക്ക് പൊള്ളുന്നു..നോവുന്ന നൊമ്പരമാവുക എന്‍റെ വീണകള്‍ വിതുമ്പുന്നു. പറന്നിറങ്ങുന്ന ചകൊരമായി എന്‍റെ താഴ്വാരത്തില്‍ കൂട് കൂട്ടുക നിന്‍റെ ചിലപ്മല്‍ എന്‍റെ സന്ഗീതമാകട്ടെ.. കാപട്യമില്ലാത്ത സ്നേഹത്തിന്റെ പാപ്പസ്സിട്ട നിന്‍റെ കാലുകള്‍ ഞാന്‍ എന്‍റെ അടിമത്വത്തെ മോചിപ്പിക്കുവാന്‍ കാത്തിരിക്കുന്നു , നിന്‍റെ ആത്മാവ് കൂട്ടിനുണ്ട്.....

.....വിനു . ...

No comments:

Post a Comment