Saturday, 18 September 2010

മോഡല്‍ (ചെറു കഥ)

വളൊരു ഇടത്തരം വീട്ടില്‍ ജനിച്ചു വളര്‍ന്ന കുട്ടിയായിരുന്നു. കാഴ്ചയില്‍ സുന്ദരിയും, ശാന്ത സ്വഭാവകാരിയുമായിരുന്നു. പെട്ടന്നുണ്ടായ അവളുടെ അച്ഛന്‍റെ മരണം കുടുംബത്തെ പട്ടിണിയുടെ വക്കോളം എത്തിച്ചു. മാത്രമല്ല അവളുടെ അമ്മ പെട്ടന്ന് മാനസ്സിക രോഗി ആയി തീരുകയും ചെയ്തു. ജീവിക്കാന്‍ മറ്റു ഗദ്യന്തരമില്ലാതതിനാല്‍ ആ കുടുംബത്തെ അവരുടെ അകന്ന ബന്ധത്തിലുള്ള യുവാവ് സാമ്പത്തികമായിസഹായിച്ചു പോന്നു. എന്തെങ്കിലും ജോലി തനിക്കു ആവശ്യമാണെന്ന് പെണ്‍കുട്ടി അയാളോട് ആവശ്യപെട്ടു. ജോലി വേണമെങ്കില്‍ വീട് വിട്ടു അകലെ താമസ്സികേണ്ടി വരുമെന്ന് അയാള്‍ പറഞ്ഞു. എന്തായാലും തനിക്കുആവശ്യം ജോലി മാത്രമാണെന്ന് കരുതി അന്ന് സന്ധ്യക്ക്‌ അവള്‍ അയാളോടൊപ്പം പോയി. പെണ്‍കുട്ടിയുടെരാവിലത്തെ പോക്കും രാത്രിയുള്ള വരവും അയല്‍ക്കാരില്‍ ഒരു ചര്‍ച്ചാ വിഷയമായി മാറി. പൊതുവേ നാണംകുണുങ്ങി ആയ അവളില്‍ അസാമാന്യമായ ധൈര്യം വന്നു. മുട്ടോളം വളര്‍ന്ന മുടി മുറിച്ചു, ചുണ്ടുകളില്‍ കടുത്തനിറത്തിലുള്ള ചായം അവള്‍ പൂശി, മാതക ഗന്ധം ഊറുന്ന സുഗന്ധ ലേപനങ്ങള്‍ പുരുഷന്മാരുടെ മനസ്സിലാക്കി. അവളിലെ മാടമായ പ്രകടനം കണ്ടു ആള്‍ക്കാര്‍ പറഞ്ഞു അവള്‍ ഒരു സിനിമ 'മോഡല്‍' ആയി മാറിയിരിക്കും. തന്‍റെ തിരക്ക് പിടിച്ച ജോലി കാരണം അവള്‍ മാനസ്സിക രോഗിയായ അമ്മയെ ആശുപത്രിയിലേക്ക് മാറ്റി താമസിപ്പിച്ചു. മാസങ്ങള്‍ക്ക് ശേഷം തന്‍റെ ബന്ടുവായ യുവാവിനെ അവള്‍ അപ്രതീക്ഷിതമായി കണ്ടു മുട്ടി. പെണ്‍കുട്ടി കാരണം തനിക്കു ഒരുപാട് സാമ്പത്തിക, രാഷ്ട്രീയ നേട്ടം ഉണ്ടായെന്നും എത്രയും നാള്‍ വിദേശത്ത്ആയിരുനെന്നും അയല്‍ അവളെ അറിയിച്ചു. പുഞ്ചിരി മാത്രം മറുപടി ആയി നല്‍കി അവള്‍ നടന്നു അകന്നു. അന്ന് രാത്രി നഗരത്തിലെ ഒരു പ്രശസ്ത ഹോട്ടലില്‍ വെച്ച് അവള്‍ ആ യുവാവിനെ കൊലപെടുത്തി. പിറ്റേന്നത്തെ വായനാ പത്രത്തില്‍ സുന്ദരിയായ പെണ്‍കുട്ടിയുടെ ഫോട്ടോക്ക് ഒപ്പം വാര്‍ത്തയും വിശദമായി വന്നു. ധിരിതി പിടിച്ച വായനക്കാര്‍ ഉച്ചത്തില്‍ പറഞ്ഞു "ഇവള്‍ എല്ലാര്‍ക്കും നല്ലൊരു മോഡല്‍ തന്നെയാ..!!".

. .........(വിനു)......

ചക്രവാളം (കവിത)


നിന്‍റെ ഭ്രാന്തന്‍ കാടുകള്‍ താണ്ടിയപ്പോള്‍
മധുര കനിക്ളോ , പൂക്കളോ
എനിക്ക് വേണ്ടി അവശേഷിച്ചില്ല
അലറുന്ന പ്രേതവും, ഭീമാകാരനുമായ
രാക്ഷസനും , എന്‍റെ അടുക്കല്‍ നൃത്തമാടുന്ന
ദിനവും വൈകാതെ എത്തും
അഗാധമായ ഗര്‍ത്തങ്ങളില്‍ വെച്ചുള്ള
നിലവിളികള്‍ കാറ്റിന്‍റെ ഉച്ചത്തില്‍
നിങ്ങളുടെ കാതുകളിലും എത്തില്ല
കാട്ടു ചേമ്പും , നീര്‍ പൂക്കളും നിറഞ്ഞു
നില്‍ക്കുന്ന ചതുപ്പ് നിലങ്ങളിലേക്ക്
താഴ്ന്നു പോകുമ്പോള്‍,
മരുപച്ചയുടെ അവസാനത്തെ കണവും
നീ എന്നില്‍ നിന്നും കവര്‍ന്നു എടുക്കുമോ?..


............(വിനു).......



അമ്മയ്ക്ക്... (കവിത)


നി വരികയമ്മേ,
പ്രേമെഹകുരുക്കള്‍ ബാധിച്ച കാലുകളും
ശുദ്ധമായ നിന്‍ ഹൃദയവും എനിക്ക് തരിക
തിമിരം കവര്‍ന്ന കണ്ണുകളില്‍ നിന്നും
പ്രകാശം പടര്‍ത്തി എന്നില്‍ നിറയുക
എനിക്ക് വഴിയാവുക..
നീര് വന്ന മുഖവും, കലങ്ങിയ കണ്ണുകളാലും
ഈ മകനെ ഉമ്മവെയ്ക്കുക
രാത്രി മയങ്ങാതെ കിടക്കുമ്പോള്‍
മെല്ലെ താരാട്ടായി എന്നെ തലോടുക
സ്വപ്നത്തിലെങ്കിലും മുലപാലിന്റെ
മാധുര്യം പകര്‍ന്നു നല്‍കുക.
തകര്‍ന്ന ഹൃദയത്തില്‍ നിന്‍ കൈകളാല്‍-
എന്നെ തൊടുമ്പോള്‍ ,ഓര്‍മ്മകള്‍ കിതച്ചെത്തുന്നു
വാത്സല്യം കൊതിച്ചു പോകുന്നു ഞാന്‍
അമ്മേ, കരഞ്ഞു അവശനാകുന്നു..

...........(വിനു)....






ഭ്രാന്തന്‍ (കവിത)

രുട്ടു വീണ് തുടങ്ങുമ്പോള്‍
അവനൊരു ഭ്രാന്തന്‍..
കാണാത്ത ലോകം തിരഞ്ഞപ്പോള്‍
അവന്‍ എല്ലാവര്‍ക്കും ഭ്രാന്തന്‍
യാത്രകളിലോക്കെ അവന്‍ കേട്ടു..
ആ വിളി ഭ്രാന്തന്‍!..ഭ്രാന്തന്‍..!
മൂടല്‍ വന്നു പതിച്ച കണ്ണിലെ
വെളിച്ചത്തിനും അവനൊരു ഭ്രാന്തന്‍

പിന്നെ അവന്‍ ചിരിച്ചപ്പോള്‍
കരഞ്ഞപ്പോള്‍, വെറും ഒരു ഭ്രാന്തന്‍
വിളി കേട്ട് മടുത്തവന്‍-
വസ്ത്രങ്ങള്‍ ഊരി കളഞ്ഞു ,കാടുകള്‍ താണ്ടി
അറിയാത്ത ലോകം തേടി യാത്രയായി
പാദുകങ്ങള്‍ എവിടെയോ ഉപേക്ഷിച്ചു

കാലം കഴിഞ്ഞ്, ചെറു പുരണ്ടു
വിവസ്ത്രനായി, അവന്‍ എങ്ങോ
മരിച്ചു കിടന്നു
ആരോ പറഞ്ഞു, "പാവം ഭ്രാന്തന്‍"!
ശരിക്കും അവന്‍ ഭ്രാന്താണോ?
അതോ അവനെ ഭ്രാന്തനാക്കിയതോ?

.............(വിനു)..........





ഞാന്‍.. (കവിത)


ഞാന്‍ കാത്തു നിന്നവര്‍ ആരും
എനിക്ക് വേണ്ടി കാത്തു നിന്നില്ല
എന്‍റെ പാത പിന്തുടര്‍ന്ന് ആരും
എത്തിയില്ല..
ധാനം നല്കിയതോന്നും
എനിക്ക് തിരിച്ചു കിട്ടിയുമില്ല..
ഇന്നു കണ്ടവര്‍ നാളെ കാണാത്ത
നാട്യം നടിക്കുന്നു..
ഈ വഴി പാടെ മറക്കുന്നു
ഞാന്‍ ഞാനായിരുന്നെങ്കില്‍
ഇന്നെനിക്കു ഞാനെങ്കിലും
സ്വന്തമായി ഉണ്ടായേനെ..
......(വിനു)......


പഴകിയ പറുദീസാ.. (കവിത)

കാണാത്ത ദൈവങ്ങളെ നഗ്നമായ
പാദങ്ങളില്‍
ഞാനെന്‍റെ ചുണ്ടുകളമര്‍ത്തി
നിങ്ങളെ സ്വീകരിക്കുമ്പോള്‍
ഉള്ളറകളിലേക്ക് കാന്ത ശക്തിയുള്ള
സ്പന്ദനങ്ങള്‍ കടന്നു പോയി

വിശന്നപ്പോള്‍ എന്‍റെ ഹൃദയം
പകുതി നിങ്ങള്‍ കടിച്ചെടുത്തു..
കിതച്ചു കിതച്ചു തളരാരായ അതിലെ
ധമനികളില്‍ നിന്നും
രക്തമോഴുക്കി , നിങ്ങള്‍ പാനം ചെയ്തു

നിങ്ങള്‍ തന്ന പാന പാത്രവും
പ്രക്ഷുബ്ധമായ മനസ്സും ഞാനേറ്റു വാങ്ങി
ഇതില്‍ കോരി നിരക്കേണ്ടത്
എന്തെന്ന് എനിക്കറിയില്ല
മടക്ക യാത്രയില്‍ അവശേഷിക്കുന്ന
ഈ ഹൃദയ ഭാഗവും നിങ്ങള്‍
ഭക്ഷിച്ചു കൊള്ളുക..

..........(വിനു)...


മോഹം (കവിത)

ഷാട മാസത്തിലെ ഇഴഞ്ഞു നീങ്ങുന്ന
മേഘങ്ങളില്‍ ഞാന്‍ എന്‍റെ ശവ മഞ്ചം കാണുന്നു
കടലിന്‍റെ തിര ഇളക്കങ്ങള്‍ ഓരോ നിമിഷവും
എങ്ങോട്ടെന്നില്ലാതെ എന്നെ മാടി വിളിക്കുന്നു..
ഉയര്‍ന്നു താഴ്ന്നു നീങ്ങുമ്പോള്‍
തണുത്തുറയുന്ന ശവമഞ്ചം മഞ്ഞാല്‍ പൊതിയുന്നു
സ്വര്‍ഗ്ഗ കവാടങ്ങളുടെ അടുത്തെത്തുമ്പോള്‍
ഇഴയുന്ന ജീവന്‍ തിരയുന്നത്
ഇന്നും ആവേശം പൂണ്ട സ്നേഹത്തെയാണോ?
ശരീരം ശവമായെങ്കിലും
മനസ്സ് ഉഴരുന്നത് അതിനല്ലേ?
കൊടും മഞ്ഞു കെട്ടി പുണരുമ്പോള്‍
പുറത്തു വരാന്‍ ഞാന്‍ വെഗ്രത കൂട്ടുന്നു..
ഇതിനുഉള്ളിലും മനസ്സ് നഗ്നമാണ്‌
അന്തരംഗം ശ്രുതി തെറ്റിയ കമ്പനങ്ങള്‍
മുഴക്കി കൊണ്ടിരിക്കുന്നു ...
ഈ ജീര്‍ണതയില്‍ നിന്നും ഉണര്‍ത്താന്‍ പോന്നുന്ന
സംഗീതം ഞാനൊരിക്കല്‍ കേള്‍ക്കില്ലേ?
അകലെയുള്ള എന്‍റെ ലോകത്തില്‍ എത്തി ചേരില്ലേ?
തണുത്ത് ഉറയാതെ, കാറ്റില്‍ പറക്കാതെ
ആ മോഹങ്ങലെങ്കിലും എന്നില്‍ അവശേഷിചെങ്കില്‍..

..............(വിനു).......