Monday 8 November 2010

രാത്രി (കവിത)

ചിരാത്രികള്‍ അങ്ങനെയാണ്
ഒരിക്കലും പുലരാതെ തുടരുന്നു,
വളരെ ദൂരെ അടര്‍ന്നു വീഴുന്ന
മഞ്ഞിനെ ഭക്ഷിക്കുന്ന പാതിര പൂക്കളെ
തേടി നടന്നു നുള്ളി എടുത്തുവരുന്ന
ഗന്ധര്‍വന്മാരെ കാത്തിരിക്കുന്ന
കാമിനികള്‍ ....
മോഹഭങ്ങതിന്റെ അമ്പ് തറച്ചു
രക്തം വാര്‍ന്നു കരയുന്ന
എത്രയോ പക്ഷികള്‍.. പേരറിയാ നോവുകള്‍
വിളിക്കാതെ വിളിക്കുന്ന സ്വപ്‌നങ്ങള്‍
അങ്ങനെ, രാത്രി അതിന്‍റെ വാതയനങ്ങളിലേക്ക്
എല്ലാത്തിനെയും മാന്ത്രിക താഴാല്‍
പൂട്ടിവെക്കുന്നു..
കേള്‍ക്കുന്നുടോ ചിറകടി ഒച്ചകള്‍?
തോരാത്ത മഴപോലെ പെയ്യുന്ന ദുഖത്തിന്റെ
നനവുകള്‍? മര്‍മരങ്ങള്‍..
എല്ലാം രാത്രിക്ക് സ്വന്തം
അതെ രാത്രി , അവള്‍ സ്വാര്തയാണ്
എല്ലാം വെട്ടിപിടിച്ച് ,കറുത്ത ചേലയില്‍
പൊതിഞ്ഞ് ഒരിക്കലും പുലരാത്ത
ഏതോ പ്രഭാതത്തിനു വേണ്ടി
ഒരു വേശ്യയെ പോലെ കാത്തിരിക്കുന്നു..


(വിനു..)

No comments:

Post a Comment