Tuesday 16 November 2010

എന്‍റെ ആകാശം (കവിത)

പൊതുവേ മേഘാവൃതമായിരുന്നു
എന്‍റെ ആകാശം
നക്ഷത്രങ്ങള്‍ കുപ്പായങ്ങള്‍ ഊരി മാറ്റി
തെളിഞ്ഞു നിന്ന ഏതോ കോണില്‍
ഇരുട്ടു മാത്രം പതിയിരുന്ന്-
കടന്നെത്തിയ വെളിച്ചത്തെ ഇല്ലാതെയാക്കി..

ഓര്‍മ്മ പുതുക്കലിന്റെ അടയാളമായി
ചന്ദ്രന്‍ അമാവാസി രാത്രികളെ എപ്പോഴക്കെയോ
കട്ടെടുത്തു...
ആകാശത്തിന് പിന്നില്‍ മറ്റൊരു
ആകാശം ഇരുണ്ട് കൂടുന്നുണ്ട് ,
ഏരുതീയാവുന്ന എന്‍റെ വേനലുകളില്‍
പെയ്തൊഴിയാന്‍,
ആകാശമെങ്കിലും ഒരു മഴ
സമ്മാനിക്കുമോ?
'വേഴാമ്പലിന്റെ പ്രാണന്‍റെ പിടയലിലാണോ
ഒരിക്കലും തീരാത്ത ദാഹങ്ങള്‍ അവസാനിക്കുക??'


.........(വിനു)........

No comments:

Post a Comment