Tuesday 16 November 2010

സ്വപ്നങ്ങള്‍ക്ക് ആശംസകള്‍ (കവിത)

മുന്‍പ് ഏതോ കടല്‍ക്കരയില്‍
എഴുതിവെച്ച കളിവാക്കുകള്‍
തിരകള്‍ വന്നു മായ്ക്കുനതായി
ഞാനിന്നലെ സ്വപ്നം കണ്ടു..
കടല്‍ ഏതെന്ന് ഓര്‍മയില്ല
വാക്കുകളും..
ശരിക്കും ഞാന്‍ കടല്‍ കണ്ടിട്ടുണ്ടോ?
പേരറിയാത്ത പൂക്കള്‍ പൂക്കുന്നതും
ഞാന്‍ അറിഞ്ഞു,
കയങ്ങളിലേക്ക് ഇറങ്ങിചെന്ന് '
മുത്തുകള്‍ ശേകരിച്ചു, തോണി നഷ്ടപെട്ട
ഒരു അരയനായി ആ സ്വപ്നത്തില്‍ ഞാന്‍ മാറി..

നെഞ്ചോട്‌ ചെര്‍ന്നുറങ്ങിയ പുസ്തകതാളുകള്‍
കാറ്റിലിളകി എന്‍റെ ,
ഉഷ്ണ കാടുകളെ തണുപ്പിച്ചു
അസ്തമിക്കാരായ സൂര്യന്‍റെ വീട്ടില്‍
അതിഥിയായി എത്തിയപ്പോള്‍:
അവന്‍റെ തേജസ്സു ഞാന്‍ അടുത്ത് അറിഞ്ഞു
വളരെ വളരെ അടുത്ത്..
വാതില്‍ പടിയോളം തിരിച്ചിറക്കിയ കാറ്റ്
എന്‍റെ കവിതകളില്‍
ഉറങ്ങാന്‍ സമ്മതം വാങ്ങിച്ചു..

കാന്തങ്ങളായി എന്‍റെ ധ്രുവങ്ങളില്‍
ഒട്ടി പിടിച്ചിരുന്നവരോക്കെ,
ആകര്‍ഷണം നഷ്ടപ്പെട്ട് എന്നെ തെജിക്കാന്‍
തിടുക്കം കൂട്ടുന്നു..
എന്‍റെ സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണ ശബളമായ
ആശംസകള്‍ മാത്രം സമ്മാനിച്ച്
സ്വപ്ന വാതിലിന്‍ പിന്നാമ്പുറത്ത് കൂടെ
നിശബ്ദരായി അവര്‍ അകലേക്ക്‌ നടന്നു നീങ്ങുന്നു...
"നിന്‍റെ സ്വപ്നങ്ങള്‍ക്ക്
എന്നും ആശംസകള്‍ ...."

........ (വിനു).........



No comments:

Post a Comment