Thursday, 11 February 2010

ഈ ഹൃദയം.....

ഹൃദയം ഞാന്‍ നിങ്ങള്‍ക് തരാം.
പകരം ഞാന്‍ ഒന്നും ചോദിക്കുന്നില്ല..
ഇതു തൊടുമ്പോള്‍,തെന്നി മാറാം
കടന്നു കയറുമ്പോള്‍,വഴുതി വീഴാം
കാലങ്ങളായി ഞാന്‍ ഒന്നും..
പാവം ഹൃദയത്തില്‍ നിന്നും കണ്ടെത്തിയില്ല..
നിങ്ങള്‍ പ്രതീക്ഷികുന്നത് എന്താണെന്നു എനിക്ക് അറിയില്ല..
നിശബ്ദതയില്‍ കണ്ണുകള്‍ അടക്കുമ്പോള്‍
കാതുകളോട് മന്ത്രിക്കുന്ന സ്പന്തനങ്ങളാണോ?
വിഷാദ വേളയില്‍ ഒളിച്ചിരിക്കാന്‍,
വല വീശി മുത്തുകള്‍ തിരയാന്‍,
ഇളകി മറിയുന്ന കടല്‍ ആണോ?
നമ്മുടെ പഴയ ജലച്ചയങ്ങളെ വേര്‍തിരിച്ചു അറിയാന്‍
നിങ്ങള്ക്ക് ഇപ്പോഴും കഴിയുന്നെങ്കില്‍
സ്വപ്‌നങ്ങള്‍ ഒന്നാക്കാന്‍ കഴിയും എങ്കില്‍
എടുത്തു കൊള്ളുക, മറച്ചു പിടിക്കില്ലെങ്കില്‍
എടുത്തു കളയില്ലെങ്കില്‍ ....
തിരിചെല്പിക്കില്ലെങ്കില്‍...
ഹൃദയത്തെ, പാവം ഹൃദയത്തെ


2 comments:

  1. This comment has been removed by a blog administrator.

    ReplyDelete